പാലക്കാട്: വന്യജീവി ആക്രമണങ്ങളും ശല്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി) ശക്തിപ്പെടുത്തണമെന്ന് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ കിഴക്കൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ഡിജിറ്റൽ സർവേ, വെസ്റ്റഡ് ഫോറസ്റ്റ് തുടങ്ങിയവ സംബന്ധിച്ച പരിശീലനങ്ങളിൽ എല്ലാ ഡിവിഷനുകളിലെയും ജീവനക്കാർക്ക് അവസരം ഉറപ്പാക്കണം. പരിസ്ഥിതി വിഷയങ്ങളിൽ സംഘടനയുടെ ഔദ്യോഗികമായ നിലപാടുകൾ അവതരിപ്പിക്കുന്നതിന് ഓരോ മേഖലയിലും മീഡിയ സ്പോക്സ്പേഴ്സൺമാരെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സൈലന്റ് വാലി ഐബിയിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റായി ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈറിനേയും ജനറൽ സെക്രട്ടറിയായി പി.ടി. മുബാഷിറിനേയും തെരഞ്ഞെടുത്തു.